പുതിയ പോസ്റ്റുകള്‍

വിവാഹ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍

വിവാഹ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന്‍ നമുക്ക് പരിശോധിക്കാം. സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന ഇരുകക്ഷിയും നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമില്‍ വിവാഹ രജിസ്ട്രാര്‍ മുന്‍പാകെ അപേക്ഷ നല്‍കണം. ഏതെങ്കിലും ഒരു കക്ഷി സ്ഥിരമായി താമസിക്കുന്ന സ്ഥലത്തെ വിവാഹ ഓഫീസര്‍ (സബ് രജിസ്ട്രാര്‍) മുമ്പാകെ വേണം അപേക്ഷ നല്‍കേണ്ടത്. പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന സബ് രജിസ്ട്രാര്‍ നല്‍കുന്ന രസീത് സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്. …

Read More »

ദാനം കൊടുക്കുമ്പോള്‍

  ദാനം കൊടുക്കുമ്പോള്‍ നിയമപരമായ ചില വസ്തുതകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വസ്തുകൈമാറ്റ നിയമത്തിലെ (Transfer of property Act) വകുപ്പ് 122 ലെ നിര്‍വചനം അനുസരിച്ച് ഒരാള്‍ പ്രതിഫലം കൂടാതെ സ്വമേധയാ ചെയ്യുന്ന വസ്തു കൈമാറ്റമാണ് ദാനം. വസ്തു കൈമാറ്റ നിയമപ്രകാരം ദാനവും ധനനിശ്ചയവും ഒന്നു തെന്നെയാണ്. ഒരു ദാനാധാരം നിയമപ്രകാരം സാധുവാകണമെങ്കില്‍ ആ ദാനം നല്‍കുന്നയാളിന്‍റെ ജീവിതകാലത്തുതന്നെ ആ ദാനം സ്വീകരിക്കപ്പെടണം. ദാനം നല്കുന്നയാള്‍ക്ക് ഇന്ത്യന്‍ കരാര്‍ നിയമത്തില്‍ …

Read More »

ടോള്‍ ബൂത്തില്‍ കാത്തുനില്‍ക്കാതിരിക്കാന്‍

ടോള്‍ ബൂത്തില്‍ കാത്തുകിടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഫാസ്റ്റ് ടാഗ് സൗകര്യം ഉപയോഗപ്പെടുത്താം. തിരഞ്ഞെടുത്ത പൊതുജന സേവന കേന്ദ്രങ്ങള്‍ (സി.എസ്.സി), അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫാസ്റ്റ് ടാഗ് രജിസ്ട്രേഷന്‍ നടത്താം. ഇവിടെ നിന്ന്‍ ഫാസ്റ്റ് ടാഗ് സ്റ്റിക്കറും ലഭിക്കും. വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി നിര്‍ദ്ദിഷ്ട ഫീസ്‌ അടയ്ക്കണം. പുതിയ വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍ തന്നെ ഫാസ്റ്റ് ടാഗ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കും. ഓരോ ഇനം വാഹനങ്ങള്‍ക്കും ടാഗിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാകും. …

Read More »