പുതിയ പോസ്റ്റുകള്‍

വൃത്തിക്കും സൗന്ദര്യത്തിനും

  വൈകുന്നേരം കിടക്കുന്നതിനു മുമ്പ് പല്ല് തേയ്ക്കുന്നത് വൃത്തിയ്ക്കും കാലത്തെ പല്ലുതേപ്പ് സൗന്ദര്യത്തിനുമെന്നാണ് പഴമൊഴി. വൃത്തിയായി തേച്ചില്ലെങ്കില്‍ ഭക്ഷണാവശിഷ്ടങ്ങളും കീടാണുക്കളുമായി പ്രവര്‍ത്തിച്ച്‌ പല്ലുകള്‍ക്ക് കേടുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കാലത്തും രാത്രിയും നിര്‍ബന്ധമായി പല്ലുതേയ്ക്കുക. മോണയ്ക്ക് ക്ഷതം ഏല്‍ക്കാത്തവിധം വേണം വൃത്തിയാക്കാന്‍. കുട്ടികള്‍ക്ക് മൃദുവായ നാരുകളുള്ള ബ്രഷുകള്‍ വേണം തിരഞ്ഞെടുക്കാന്‍. ടൂത്ത്ബ്രഷ് ആയുര്‍വേദ ദാന്തചൂര്‍ണങ്ങളില്‍ മുക്കി പല്ല് തേയ്ക്കുന്നതാണ് നല്ലത്. പല്ലുതേപ്പിനോപ്പം നാക്ക് വടിയ്ക്കണമെന്നും അല്ല അങ്ങനെ ചെയ്യുന്നത് രസമുകുളങ്ങളെ നശിപ്പിക്കുന്ന പ്രക്രിയയാണെന്നും …

Read More »

മധുരത്തോടെ ആകട്ടെ തുടക്കം

മൂന്നോ നാലോ കവിള്‍ വെള്ളം കുടിച്ചുകൊണ്ടാകട്ടെ നിങ്ങളുടെ പ്രഭാതം തുടങ്ങുന്നത്. ഈ വെള്ളത്തില്‍ ഒരു ചെറിയ സ്പൂണ്‍ ശുദ്ധമായ തേന്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ വിഷാശംങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. വെള്ളം ധൃതിവെച്ച്  കുടിക്കുന്നത് ദഹനവ്യവസ്ഥയെ കുഴപ്പത്തിലാക്കുമെന്നതിനാല്‍ ഓരോ കവിളായി സിപ്പ് ചെയ്ത് കുടിക്കുന്നതാണ് ശരിയായരീതി. കൂടാതെ രക്തത്തിലെ ഷുഗറിന്റെ അളവിനെ കുറയ്ക്കാനും ഇത് ഉപകരിക്കും.  

Read More »

ദിനചര്യ ആയുര്‍വേദത്തില്‍

സൂര്യോദയത്തോടൊപ്പം ഉണരണം. നിങ്ങളുടെ ദിനചര്യ ആയുര്‍വേദത്തില്‍ പറയുന്നതുപോലെ ആരോഗ്യം നേടാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്ന വ്യക്തി നേരത്തെ ഉണരണം. പ്രഭാതത്തിലെ ശുദ്ധവായു ദിവസം മുഴുവന്‍ പോസിറ്റീവ് എനര്‍ജിയും ഉണര്‍വും നല്‍കും. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചു മണിക്കും ഇടയില്‍ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞാല്‍ ഉത്തമം. വിദ്യാര്‍ഥികള്‍ അഞ്ചു മണിക്ക് എങ്കിലും എഴുന്നേല്‍ക്കണം. രാത്രി ഉറക്കം പത്ത് മണിക്ക് മുമ്പേ എന്ന്‍ ക്രമപ്പെടുത്തിയാല്‍ വെളുപ്പിന് ഉണരാന്‍ വിഷമം ഉണ്ടാവുകയില്ല. എഴുന്നേറ്റാലുടനെ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക. തണുപ്പ് …

Read More »