admin
February 9, 2018 വിദേശകാര്യം, സര്‍ക്കാര്‍ വകുപ്പുകള്‍
807
പാസ്പോര്‍ട്ട് കളഞ്ഞുപോയാല്‍ എത്രയും വേഗം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം. എഫ് ഐ ആറിന്‍റെ പകര്‍പ്പുമായി ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട്‌നു അപേക്ഷ നല്‍കണം. വിദേശത്തുവച്ചാണു കളഞ്ഞു പോയതെങ്കില്‍ അവിടുത്തെ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് പകരം ലഭിക്കുന്ന ഔട്ട് പാസ് ഇവിടെ വിമാനത്താവളത്തിലോ തുറമുഖത്തോ എത്തുമ്പോള്‍ നല്‍കിയാല്‍ ഒരു സ്ലിപ്പ് ലഭിക്കും ഇതു സഹിതം ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട്‌നു അപേക്ഷ നല്‍കണം. കാലാവധി തീര്‍ന്നിട്ടില്ലെങ്കില്‍ 2500 രൂപയും കാലാവധി തീര്‍ന്ന പാസ്പോര്‍ട്ട് …
Read More »
admin
February 9, 2018 ഇന്‍കംടാക്സ്, സര്‍ക്കാര്‍ വകുപ്പുകള്‍
737
പാന്‍ കാര്‍ഡിലെ തെറ്റ് തിരുത്താന്‍ തിരുത്തലിനുള്ള അപേക്ഷാ ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. പാന്‍ കാര്‍ഡ് തിരുത്തലിനായുള്ള അപേക്ഷാ ഫോം ആദായനികുതി വകുപ്പിന്‍റെ വെബ്സൈറ്റ് ആയ ഇൻകം ടാക്സ് ഇൻഡ്യ നിന്നോ, പാന്‍ സേവന കേന്ദ്രങ്ങളില്‍ നിന്നോ സൗജന്യമായി ലഭിക്കുന്നതാണ്.
Read More »
admin
February 8, 2018 ഇലക്ട്രോണിക്സ്
962
ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോള്‍ ഏത് ക്യാമറ വാങ്ങണം? ക്യാമറകളെക്കുറിച്ച് ഒരുവിധം നല്ല ധാരണയുള്ളവരെപ്പോലും കുഴക്കുവാന്‍ തക്കവണ്ണം വിവിധ തരത്തിലും വലിപ്പത്തിലും വിലകളിലുമുള്ള വിവിധ കമ്പനികളുടെ, വ്യത്യസ്ത ഉപയോഗസാധ്യതകളുള്ള നിരവധി ക്യാമറകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവയില്‍നിന്നും അനുയോജ്യമായ ഒരു ക്യാമറ തിരഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വിലകൂടിയ ഒരു ക്യാമറ വാങ്ങുക എന്നതിലും നല്ലത്, ആവശ്യങ്ങള്‍ മനസ്സിലാക്കി ഒരു ക്യാമറ തിരഞ്ഞെടുക്കുക എന്നതാണ്. മൊബൈല്‍ ക്യാമറകള്‍ ഫോട്ടോഗ്രഫിയില്‍ വലിയ താല്‍പര്യമില്ലാത്ത …
Read More »
admin
February 8, 2018 രജിസ്ട്രേഷന്‍, സര്‍ക്കാര്‍ വകുപ്പുകള്‍
1,207
ഒരാളുടെ പേരില്‍ വാങ്ങിയ മുദ്രപത്രം ഉപയോഗിച്ചില്ലെങ്കില്‍ മുദ്രപത്രത്തിന്‍റെ വില തിരികെ കിട്ടാന്‍ അവകാശമുണ്ട്. ഒരു ലക്ഷം രൂപ വരെ വിലയുള്ള മുദ്രപത്രത്തിന്‍റെ വില തിരികെ കിട്ടാന്‍ താലൂക്ക് തഹസില്‍ദാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മുദ്രപത്രം ഒരു ലക്ഷത്തില്‍ കൂടുതല്‍ മൂല്യം വരുന്നതാണെങ്കില്‍ പണം തിരികെ കിട്ടാന്‍ ആര്‍. ഡി. ഒ യെ സമീപിക്കണം. 15% തുക കിഴിച്ച ശേഷമേ വില മടക്കി തരികയുള്ളൂ. വാങ്ങിയ മുദ്രപത്രത്തില്‍ വസ്തു സംബന്തമായ വിവരങ്ങള്‍ …
Read More »
admin
January 27, 2018 ഇലക്ഷന്‍ കമ്മീഷന്, സര്‍ക്കാര്‍ വകുപ്പുകള്‍
952
ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് നഷ്ട്ടപ്പെട്ടാല്‍ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് നഷ്ട്ടപ്പെട്ടാല്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമീഷന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് ആധികാരിക രേഖ ആയതിനാല്‍ ഡ്യൂപ്ലിക്കേറ്റ് കിട്ടാന്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഷ്ട്ടപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ചു കിട്ടുന്നില്ല എന്ന് ഉറപ്പായാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് ആദ്യം വേണ്ടത്. പോലീസിന്‍റെ സര്‍ടിഫിക്കേറ്റ് സഹിതം ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ( തഹസില്‍ദാര്‍ ) ക്കാണ് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കാന്‍ അപേക്ഷ നല്‍കേണ്ടത്. വോട്ടര്‍ പട്ടിക …
Read More »
admin
January 26, 2018 മോട്ടോര്‍ വാഹന രംഗം, സര്‍ക്കാര്‍ വകുപ്പുകള്‍
1,018
ആര്‍സി ബുക്കും ലൈസന്‍സും നഷ്ട്ടപ്പെട്ടാല്‍ വാഹനത്തിന്‍റെ രജിസ്റ്റേര്‍ട് സര്‍ടിഫിക്കെറ്റിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സിന്‍റെയും ഡ്യൂപ്ലിക്കേറ്റ് ലഭിക്കാന്‍ ആര്‍ടി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. ആര്‍സി ബുക്ക് നഷ്ട്ടപ്പെട്ട കാര്യം അതതു പോലീസ് സ്റ്റേഷനില്‍ രേഖാമൂലം അറിയിച്ച് അവിടെ നിന്ന് ക്ലിയറന്‍സ് സര്‍ടിഫിക്കേറ്റ് ലഭ്യമാക്കി ആര്‍ടി ഓഫീസില്‍ നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത ഫീസും അടക്കണം. ആര്‍ടിഒ തരുന്ന മാറ്റര്‍ അപേക്ഷകന്‍റെ ചിലവില്‍ പത്രത്തില്‍ പരസ്യം ചെയ്തു 15 ദിവസത്തിന് ശേഷം …
Read More »