രജിസ്ട്രേഷന്‍ വകുപ്പ്

വീട് വാടകയ്ക്ക് നല്‍കുമ്പോള്‍

  വാടക വീട് എടുക്കുമ്പോള്‍ ഉടമയും വാടകക്കാരനുമായി ഉണ്ടാക്കുന്ന ഉടമ്പടിയാണ് റെന്റ് എഗ്രിമെന്റ് അഥവാ വാടക ഉടമ്പടി.   വീട് വാടകയ്ക്ക് നല്‍കുമ്പോള്‍ 11 മാസത്തെ കാലാവധിക്കാണ് കരാര്‍ പതിവ്.നിര്‍ദിഷ്ട ആവശ്യത്തിനല്ലാതെ വീട് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കരാര്‍ സമയത്ത് വാടക തുക സ്ഥിരീകരിക്കുക. ഭാവിയില്‍ വാടക വര്‍ധന ഉദ്യേശിക്കുന്നുണ്ടെങ്കില്‍ അതും കരാറില്‍ പറയണം. കീഴ് വാടകയ്ക്ക് നല്‍കുന്നില്ലെന്ന് ഉറപ്പാക്കണം. വാടകക്കാരന് അസൗകര്യമില്ലാത്ത സമയത്ത് പരിശോധിക്കാനുള്ള അവകാശം ഉടമയ്ക്ക് ചോദിക്കാം. ഉടമ …

Read More »

ഉപയോഗിക്കാത്ത മുദ്രപത്രത്തിന്‍റെ വില തിരികെ ലഭിക്കാന്‍

  ഒരാളുടെ പേരില്‍ വാങ്ങിയ മുദ്രപത്രം ഉപയോഗിച്ചില്ലെങ്കില്‍ മുദ്രപത്രത്തിന്‍റെ വില തിരികെ കിട്ടാന്‍ അവകാശമുണ്ട്‌. ഒരു ലക്ഷം രൂപ വരെ വിലയുള്ള മുദ്രപത്രത്തിന്‍റെ വില തിരികെ കിട്ടാന്‍ താലൂക്ക് തഹസില്‍ദാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.  മുദ്രപത്രം ഒരു ലക്ഷത്തില്‍ കൂടുതല്‍ മൂല്യം വരുന്നതാണെങ്കില്‍ പണം തിരികെ കിട്ടാന്‍ ആര്‍. ഡി. ഒ യെ സമീപിക്കണം. 15% തുക കിഴിച്ച ശേഷമേ വില മടക്കി തരികയുള്ളൂ. വാങ്ങിയ മുദ്രപത്രത്തില്‍ വസ്തു സംബന്തമായ വിവരങ്ങള്‍ എഴുതി ചേര്‍തിട്ടുണ്ടെങ്കിലും …

Read More »