ടോള്‍ ബൂത്തില്‍ കാത്തുനില്‍ക്കാതിരിക്കാന്‍

ടോള്‍ ബൂത്തില്‍ കാത്തുകിടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഫാസ്റ്റ് ടാഗ് സൗകര്യം ഉപയോഗപ്പെടുത്താം. തിരഞ്ഞെടുത്ത പൊതുജന സേവന കേന്ദ്രങ്ങള്‍ (സി.എസ്.സി), അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫാസ്റ്റ് ടാഗ് രജിസ്ട്രേഷന്‍ നടത്താം. ഇവിടെ നിന്ന്‍ ഫാസ്റ്റ് ടാഗ് സ്റ്റിക്കറും ലഭിക്കും. വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി നിര്‍ദ്ദിഷ്ട ഫീസ്‌ അടയ്ക്കണം. പുതിയ വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍ തന്നെ ഫാസ്റ്റ് ടാഗ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കും. ഓരോ ഇനം വാഹനങ്ങള്‍ക്കും ടാഗിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാകും. ബാങ്കുകളിലൂടെയും മൊബൈല്‍ വാലറ്റ് വഴിയും ഫാസ്റ്റ് ടാഗ് റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.  വാഹനത്തിന്‍റെ മുന്‍ ഗ്ലാസില്‍ ഫാസ്റ്റ് ടാഗ് ഒട്ടിക്കുകയും ഓണ്‍ലൈനായി  ചാര്‍ജ്ജ് ചെയ്യുകയും മാത്രം മതി. ഓരോ യാത്രയിലും ടോള്‍ നിരക്ക് അക്കൌണ്ടില്‍ നിന്ന്‍ കുറവ് ചെയ്യപ്പെടും.

ടോള്‍ പ്ലാസയില്‍  ഫാസ്റ്റ് ടാഗുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക വരിയാണ്. വണ്ടിനിര്‍ത്തിയിടെണ്ടിവരില്ല. രാജ്യത്ത് പുതുതായി രജിസ്ടര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കെല്ലാം ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാണ്‌. പഴയ വണ്ടികള്‍ക്ക് ഇത് വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെടുന്നില്ല. ടോള്‍ ബൂത്തില്‍ കാത്തുനില്‍ക്കാതിരിക്കാന്‍ ഫാസ്റ്റ് ടാഗിലേയ്ക്ക് മാറുന്നത് നന്നായിരിക്കും.  ദേശീയപാത  അതോറിട്ടിയുടെ മേല്‍നോട്ടത്തിലാണ് ഫാസ്റ്റ് ടാഗ്   സംവിധാനം നടപ്പിലാക്കുന്നത്. ടോള്‍ ബൂത്തുകളിലെ ഫീസ്‌ പിരിവ് ഇലക്ടോണിക് സംവിധാനത്തിലെയ്ക്ക് മാറ്റുകയാണ് ലക്‌ഷ്യം.

Check Also

പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ

നിങ്ങൾക്ക് വേണ്ട പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ ലഭ്യമാകുന്നു. ഏതാണ് ആ വെബ്സൈറ്റുകളെന്ന് നോക്കാം. 1) ജാതി / വരുമാന / …

Leave a Reply