സ്ഥലം പോക്ക് വരവ് ചെയ്യാന്‍ അറിഞ്ഞിരിക്കേണ്ടത്

 

പോക്ക് വരവ് സാധാരണ നിലയില്‍ വില്ലേജ് ഓഫീസില്‍ നിന്ന് ചെയ്ത് കിട്ടും. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച അപേക്ഷയോടൊപ്പം ആധാരത്തിന്‍റെ പകര്‍പ്പ് , കുടികിട സര്‍ടിഫിക്കറ്റ്, മുന്നാധാരത്തിന്‍റെ  പകര്‍പ്പ് എന്നിവ ഹാജരാക്കണം. 10 രൂപ ഫീസും അടക്കണം. ഒറിജിനല്‍ ആധാരം ഓഫീസര്‍ക്ക് പരിശോധിക്കാന്‍ നല്‍കുകയും വേണം. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്ന് തന്നെ പോക്ക് വരവ് നടപടി പൂര്‍ത്തിയാക്കി കരം അടക്കാന്‍ അനുമതി തരും. സ്ഥലം കൈമാറ്റത്തില്‍ സര്‍വേ നമ്പറിലെ സബ് ഡിവിഷന്‍ ഭാഗിച്ചു പോയിട്ടുണ്ടെങ്കില്‍ താലൂക്ക് ഓഫീസില്‍ നിന്ന് അനുമതി വേണ്ടിവരും. പോക്കുവരവ് ചെയ്ത് കരം അടച്ച രസീതിന് പുറമേ കൈവശാവകാശ സര്‍ടിഫികേറ്റും ലൊക്കേഷന്‍ സ്കെച്ചും കുടിക്കിട സര്‍ടിഫികേറ്റും ബാങ്കുകാര്‍ ചോദിക്കാറുണ്ട്. ഇതില്‍ കുടിക്കിട സര്‍ടിഫിക്കറ്റ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും മറ്റു രണ്ടു രേഖകള്‍ വില്ലേജ് ഓഫീസില്‍ നിന്നുമാണ് ലഭിക്കുക. കൈവശാവകാശ  സര്‍ടിഫികേറ്റിനു കരം തീര്‍ത്ത രസീതും ആധാരത്തിന്‍റെ പകര്‍പ്പും കുടിക്കിട സര്‍ടിഫിക്ക റ്റും ഹാജരാക്കിയാല്‍ മതി. ലൊക്കേഷന്‍ സ്കെച്ചും വില്ലേജ് ഓഫീസില്‍ നിന്നുമാണ് തരേണ്ടത്‌.

Check Also

digilocker-youknow.in-kerala-india

ഡിജിലോക്കർ

ആധാർ, പാൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിങ്ങളുടെ സുപ്രധാന രേഖകൾ എല്ലാം ഡിജിറ്റലൈസ് ചെയ്യ്ത് നിങ്ങളുടെ ഫോണിൽ കൊണ്ട്നടക്കാവുന്ന സർക്കാർ …

Leave a Reply