സ്കാനിംഗ് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

 

അള്‍ട്രാസൗണ്ട് സ്കാന്‍:
ഏറ്റവും സുരക്ഷിതവും ഗര്‍ഭിണികള്‍ക്കും പിഞ്ചു കുഞ്ഞുങ്ങള്‍ക്കും വരെ ഒരു ഭീതിയും കൂടാതെ നടത്താവുന്ന പരിശോധനയാണ് ഇത്. പാര്‍ശ്വഫലങ്ങള്‍ തെല്ലും ഇല്ലാത്ത രോഗ നിര്‍ണയോപാധിയാണ്.
 
സി. ടി. സ്കാന്‍:

സി. ടി. സ്കാനിങ്ങിലൂടെ ലഭിക്കുന്ന ഇമേജില്‍ ആന്ദരഘടനയുടെ വിശദാംശങ്ങള്‍ നടുകെ ഉള്ള പ്രതിബിംബം തുടങ്ങിയവ ഉണ്ടായിരിക്കും. ശരീരത്തിലെ ഏതു ഭാഗവും  സി. ടി. സ്കാന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യാം. ഹോള്‍ ബോഡി സ്കാന്‍ എന്നത് കൊണ്ട് വിവക്ഷിക്കുന്നത് ഇതാണ്. പക്ഷെ പലരുടേയും ധാരണ മുഴുവന്‍ ശരീരവും  സി. ടി. സ്കാനിങ്ങിലൂടെ പരിശോധിക്കാനാകും  എന്നാണ്. സാധാരണ നിലയിലുള്ള സി. ടി. സ്കാനിങ്ങിലൂടെ നൂറു തവണയോ അതിലധികമോ എക്സ്റേ പരിശോധന നടത്തുന്നതിന് സമാനമായ റേഡിയേഷനാണ് രോഗിക്ക് ലഭിക്കുക. അപ്പോള്‍ പിന്നെ ശരീരം മുഴുവന്‍ സി. ടി. ചെയ്യുകയാണെങ്കില്‍ എന്താകും അവസ്ഥ ? എക്സ്റേ രശ്മികളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം രോഗിക്ക് മറ്റു രോഗങ്ങള്‍ ഉണ്ടാകുവാനാകും സാധ്യത.  റേഡിയേഷന്‍റെ തോത് ക്രമാതീതമായതിനാല്‍ ഒരല്‍പ്പം ചിന്തിച്ച ശേഷമേ  സി. ടി. സ്കാന്‍ പരിശോധനക്ക് തയ്യാറാകേണ്ടതുള്ളൂ

നൂക്ലിയര്‍ സ്കാന്‍:
റേഡിയോ ആക്ടീവതയുള്ള മൂലകങ്ങള്‍ ചില നിശ്ചിത തോതില്‍ രോഗിക്ക് നല്‍കിയാണ്‌ ശരീരത്തിന്‍റെ ഒട്ടാകേയോ ചില പ്രത്യേക അവയവങ്ങളുടെയോ പ്രതിബിംബം നേടുന്നത്. നൂക്ലിയര്‍ സ്കാനിങ്ങിന് ഉപയോഗിക്കുന്ന ഗാമ ക്യാമറയില്‍ നിന്നും റേഡിയേഷന്‍ ഉണ്ടാകുന്നില്ല പകരം റേഡിയേഷന്‍റെ സാന്നിധ്യം കണ്ടു പിടിക്കുകയാണ് ഗാമ ക്യാമറ ചെയ്യുക. പക്ഷെ, രോഗിക്ക് നല്‍കിയ റേഡിയോ ആക്ടിവ് മൂലകം ശരീരത്തില്‍ നിന്നും മല മൂത്ര വിസര്‍ജനത്തിലൂടെയോ വിയര്‍പ്പിലൂടെയോ പുറംതള്ളപ്പെടുന്നു. ഈ സമയം രോഗിക്ക് നേരിയ തോതിലുള്ളതും സുരക്ഷാപരിധിക്കുള്ളിലുള്ളതുമായ റേഡിയേഷനേ ലഭിക്കുന്നുള്ളൂ.

എം. ആര്‍. ഐ സ്കാനിംഗ് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്
രോഗനിര്‍ണയ രംഗത്തെ പുതിയ വിപ്ലവമാണ് എം. ആര്‍. ഐ സ്കാനിംഗ്. ക്രിത്രിമമായി സൃഷ്ടിക്കുന്ന കാന്ത വലയവും റേഡിയോ തരന്‍ഗങ്ങളും ഉപയോഗിച്ചാണ് എം. ആര്‍. ഐ സ്കാന്‍ സാധ്യമാകുന്നത്. സി. ടി. സ്കാനിനെ അപേക്ഷിച്ച് ഇതിന് പ്രയോജനം കൂടുതലാണ്. മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ തീര്‍ത്തും കുറവുമാണ്. എം. ആര്‍. ഐ സ്കാനിങ്ങില്‍ റേഡിയേഷന്‍ ഭീതി തെല്ലും ആവശ്യമില്ല. മാത്രമല്ല മൂന്നു പ്രതലങ്ങളില്‍ കൂടിയുള്ള ആന്തരിക നെടുചേദ പ്രതിബിംബവും  ഇതില്‍ ലഭിക്കുന്നു. തലച്ചോര്‍, നട്ടെല്ല്, വയറ്, കഴുത്ത്‌, വസ്തിപ്രേദേശം എന്നിവയുടെ പരിശോധനകള്‍ക്ക് എം. ആര്‍. ഐ കൂടുതല്‍ ഗുണകരമാണ്. ഹൃദയ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പേസ്മേക്കര്‍, അസ്ഥികളില്‍ ശസ്ത്രക്രിയാനന്തരം ഘടിപ്പിക്കുന്ന ഇമ്പ്ലാണ്ടുകള് ഇന്‍ഫ്ലുഷന്‍ കത്തീറ്റരുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്ന രോഗികളില്‍ എം. ആര്‍. ഐ സ്കാന്‍ ചെയ്യുവാന്‍ പാടില്ല. ഇത്തരം രോഗികളില്‍ സി. ടി. സ്കനിങ്ങാണ് ഉത്തമം.
അള്‍ട്രാസൗണ്ട് സ്കാനിങ്ങിനും എം. ആര്‍. ഐ സ്കാനിങ്ങിനും ഭീതി കൂടാതെ തന്നെ രോഗികള്‍ക്ക് വിധേയരാകാം. വളരെ കുറഞ്ഞ അളവിലുള്ള റേഡിയോ ആക്ടിവ് മൂലകമേ ന്യുക്ലിയര്‍ സ്കാനിങ്ങില്‍ നല്‍കുന്നുള്ളൂ എന്നതിനാലും ആ മൂലകം വളരെ വേഗത്തില്‍ തന്നെ ശരീരം പുറന്തള്ളുന്നുവെന്നതിനാലും ഇവിടെയും രോഗികള്‍ക്ക് പേടി ആവശ്യമില്ല

Check Also

india_kerala_gov_logo

പ്രധാന സർക്കാർ സേവനങ്ങൾക്കുള്ള ലിങ്കുകൾ

1. പാസ്പോർട്ട് എടുക്കാൻ  : 2. ഇൻകം ടാക്സ് PAN എടുക്കാൻ  :  3. വിവാഹ രജിസ്ട്രേഷൻ, ജനന / …

Leave a Reply