വ്യാപാരികൾക്കും പെൻഷൻ

ചെറുകിട വ്യാപാരികൾക്കായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പെൻഷൻ പദ്ധതി (പ്രധാനമന്ത്രി ലഘു വ്യാപാരി മാൻ- ധൻ യോജന) നിലവിൽ വന്നു.

അർഹരായിട്ടുള്ളവർ ആരെല്ലാമാണെന്ന് നോക്കാം. 18 മുതൽ 40 വയസ്സ് വരെയുള്ളവർക്ക് പദ്ധതിയിൽ ചേരാം 60 വയസ് പൂർത്തിയാകുമ്പോൾ പ്രതിമാസം കുറഞ്ഞത് 3000 രൂപ പെൻഷൻ ലഭിക്കും. കടയുടമകൾ, റീട്ടെയിൽ വ്യാപാരികൾ, അരി മില്ലുടമകൾ, വർക്ക് ഷോപ്പ് ഉടമകൾ, കമ്മീഷൻ ഏജൻറ്മാർ, റിയൽഎസ്റ്റേറ്റ്  ബ്രോക്കർമാർ, ചെറുകിട ഹോട്ടൽ / റസ്റ്റോറൻ്  ഉടമകൾ, മറ്റു ചെറുകിട വ്യാപാരികൾ എന്നിവർക്ക് പദ്ധതിയിൽ ചേരാം.

ഇതിനായി പാലിച്ചിരിക്കേണ്ട വ്യവസ്തകൾ ഇവയാണ്. പദ്ധതിയിൽ ചേരുന്നവരുടെ വാർഷിക  വിറ്റുവരവ് ഒന്നര കോടി രൂപയിൽ കൂടരുത്. ദേശീയ പെൻഷൻ പദ്ധതി (എൻ പി എസ്) സി ലോ, പി എഫ് പെൻഷൻ പദ്ധതിയിലോ അംഗമായിരിക്കരുത്. അറുപത് വയസ്സിനു മുൻപ്  പിന്മാറിയാൽ അടച്ച തുക പലിശ സഹിതം തിരിച്ചു നൽകും. പദ്ധതി കാലയളവിൽ അംഗവൈകല്യം മരണം  പണം അടയ്ക്കാനാവാത്ത സ്ഥിതി എന്നിവ സംഭവിച്ചാൽ പങ്കാളിയ്ക്ക് പണമടച്ച് പദ്ധതിയിൽ തുടരുകയോ അടച്ച തുകയും പലിശയും വാങ്ങി പിന്മാറുകയോ ചെയ്യാം. 60 വയസ്സിനുശേഷം അംഗം മരിച്ചാൽ പങ്കാളിക്ക് പകുതി പെൻഷൻ ലഭിക്കും. എന്നാൽ പങ്കാളിയുടെ മരണശേഷം പെൻഷൻ അവകാശികൾക്ക് ലഭിക്കില്ല.

ഏതു പ്രായത്തിൽ പദ്ധതിയിൽ ചേർന്നാലും 60 വയസ്സുവരെ പണം അടയ്ക്കണം. തുല്യ സംഖ്യ കേന്ദ്രസർക്കാരും അടയ്ക്കും. ഡിജിറ്റൽ സേവ കോമൺ സർവീസ് സെൻററുകൾ ലൂടെ അപേക്ഷ സമർപ്പിക്കാം പദ്ധതിയിൽ ചേരുന്നതിന് സർവീസ് ചാർജ് ഇല്ല.

കൂടുതൽ വിവരങ്ങൾക്കായി : ഇവിടെ ക്ലിക്ക് ചെയ്യുക

MALAYALAM

Check Also

digilocker-youknow.in-kerala-india

ഡിജിലോക്കർ

ആധാർ, പാൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിങ്ങളുടെ സുപ്രധാന രേഖകൾ എല്ലാം ഡിജിറ്റലൈസ് ചെയ്യ്ത് നിങ്ങളുടെ ഫോണിൽ കൊണ്ട്നടക്കാവുന്ന സർക്കാർ …

Leave a Reply