പാസ്പോർട്ട് വേഗത്തിൽ കിട്ടും മൊബൈൽ ആപ്പിലൂടെ

ഭാരതത്തിലെവിടെ നിന്നും പാസ്പോർട്ടിനുള്ള അപേക്ഷ മൊബൈൽ ആപ്പിലൂടെ നൽകാം. അതിനായി ആദ്യം ചെയ്യേണ്ടത് mPassportseva എന്ന ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ, ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യണം. നിങ്ങളുടെ പേരും, ജനന തീയതിയും, ഇ-മെയിൽ വിലാസവും നൽകി ആപ്പിൽ രെജിസ്റ്റർ ചെയ്യുക. പുതിയ പാസ്പോർട്ടിനോ, പഴയ പാസ്പോർട്ട് പുതുക്കുന്നതിനോ ഉള്ള അപേക്ഷ ഇതിലൂടെ സമർപ്പിക്കാം. പാസ്പോർട്ടിനുള്ള ഫീസും ഇതിലൂടെ അടയ്ക്കാവുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ മൊബൈൽ ആപ്പിൽ പാസ്പോർട്ട് സേവാ പോർട്ടലിൽ നൽകിയിരുന്ന സേവനങ്ങളെല്ലാം തന്നെ ലഭ്യമാണ്. ഇതിൽ ഇഷ്ടമുള്ള പാസ്പോർട്ട് ഓഫീസ് തെരഞ്ഞെടുക്കാനും, മേൽ വിലാസം രേഖപ്പെടുത്താനും സൗകര്യമുണ്ട്. ആപ്പിലൂടെ നൽകുന്ന വിവരങ്ങളുടെ അടിസ്താനത്തിൽ പോലീസ് പരിശോധന നടത്തും. അപേക്ഷകൻ നൽകിയ വിലാസത്തിലാണ് പോലീസ് വെരിഫിക്കേഷൻ നടത്തുന്നതും തപാൽ വഴി പാസ്പോർട്ട് അയച്ച് തരുന്നതും. 36 പേജുള്ള പാസ് പോർട്ട് ബുക്ക് ലെറ്റിന് 1500/- രൂപയും, 60 പേജുള്ളതിന് 2000/- രൂപയുമാണ് അപേക്ഷാ ഫീസ്. മുതിർന്ന പൗരന്മാർക്കും എട്ടുവയസ്സിന് താഴെയുള്ളവർക്കും ഫീസിൽ പത്തു ശതമാനം (10%) കിഴിവുണ്ട്. തത്കാൽ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ 2000/- രൂപ അധികമായി പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നേരിട്ട് അടയ്ക്കണം.

 

കൂടുതൽ അറിവിലേയ്ക്കായി സന്ദർശിക്കുക : ക്ലിക്ക് ചെയ്യുക

Check Also

amazon-flipkart.jpg.image_.0

അന്തിമ പോരാട്ടത്തിന് ആമസോണും ഫ്ലിപ്കാര്‍ട്ടും സുപ്രീംകോടതിയില്‍

 

Leave a Reply