വൃത്തിക്കും സൗന്ദര്യത്തിനും

 

വൈകുന്നേരം കിടക്കുന്നതിനു മുമ്പ് പല്ല് തേയ്ക്കുന്നത് വൃത്തിയ്ക്കും കാലത്തെ പല്ലുതേപ്പ് സൗന്ദര്യത്തിനുമെന്നാണ് പഴമൊഴി. വൃത്തിയായി തേച്ചില്ലെങ്കില്‍ ഭക്ഷണാവശിഷ്ടങ്ങളും കീടാണുക്കളുമായി പ്രവര്‍ത്തിച്ച്‌ പല്ലുകള്‍ക്ക് കേടുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കാലത്തും രാത്രിയും നിര്‍ബന്ധമായി പല്ലുതേയ്ക്കുക. മോണയ്ക്ക് ക്ഷതം ഏല്‍ക്കാത്തവിധം വേണം വൃത്തിയാക്കാന്‍. കുട്ടികള്‍ക്ക് മൃദുവായ നാരുകളുള്ള ബ്രഷുകള്‍ വേണം തിരഞ്ഞെടുക്കാന്‍. ടൂത്ത്ബ്രഷ് ആയുര്‍വേദ ദാന്തചൂര്‍ണങ്ങളില്‍ മുക്കി പല്ല് തേയ്ക്കുന്നതാണ് നല്ലത്.

പല്ലുതേപ്പിനോപ്പം നാക്ക് വടിയ്ക്കണമെന്നും അല്ല അങ്ങനെ ചെയ്യുന്നത് രസമുകുളങ്ങളെ നശിപ്പിക്കുന്ന പ്രക്രിയയാണെന്നും വാദിക്കുന്നവരുണ്ട്. നാക്ക് വടിയ്ക്കാതിരുന്നാല്‍ നാക്കിന്‍ പുറമേ അടിഞ്ഞുകൂടുന്ന അഴുക്ക് പല രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്ന് ആയുര്‍വേദം പറയുന്നു. ശരിയായ രുചികള്‍ തിരിച്ചറിയാനും വായിലെ ദുര്‍ഗന്ധം, നീര്‍വീഴ്ച, നാക്കിനുണ്ടാകുന്ന മരവിപ്പ് എന്നിവയും പതിവായി നാക്ക് വടിക്കുന്നതിലൂടെ ഇല്ലാതാകും. പല്ലുതേപ്പും നാക്കുവടിക്കലും കഴിഞ്ഞാല്‍ മൂന്ന് നാലു തവണയെങ്കിലും വെള്ളം കവിള്‍കൊള്ളണം. തണുത്തവെള്ളവും ചൂടുവെള്ളവും കവിള്‍ കൊള്ളാനുപയോഗിക്കാം. ഡോക്ടരുടെ നിര്‍ദ്ദേശപ്രകാരമുള്ള ഔഷധ ജലവും ഉപയോഗിക്കാം. ദന്തരോഗങ്ങള്‍ ഉണ്ടാകാതിരിക്കാനും വായ്ക്കുള്ളിലെ സൂഷ്മസ്രോതസ്സുകളിലിരിക്കുന്ന കഫവും അഴുക്കും കവിള്‍ കൊള്ളുക വഴി പരിഹരിക്കപ്പെടും.

പല്ലുതേപ്പിനുശേഷമുള്ള മുഖം കഴുകലിനു ഔഷധ ജലമോ തണുത്ത ശുദ്ധജലമോ ഉപയോഗിക്കാം. മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഇത് നല്ലതാണ്.

Check Also

india_kerala_gov_logo

പ്രധാന സർക്കാർ സേവനങ്ങൾക്കുള്ള ലിങ്കുകൾ

1. പാസ്പോർട്ട് എടുക്കാൻ  : 2. ഇൻകം ടാക്സ് PAN എടുക്കാൻ  :  3. വിവാഹ രജിസ്ട്രേഷൻ, ജനന / …

Leave a Reply