വാടക വീട് എടുക്കുമ്പോള്‍ ഉടമയും വാടകക്കാരനുമായി ഉണ്ടാക്കുന്ന ഉടമ്പടിയാണ് റെന്റ് എഗ്രിമെന്റ് അഥവാ വാടക ഉടമ്പടി.
വീട് വാടകയ്ക്ക് നല്‍കുമ്പോള്‍ 11 മാസത്തെ കാലാവധിക്കാണ് കരാര്‍ പതിവ്.നിര്‍ദിഷ്ട ആവശ്യത്തിനല്ലാതെ വീട് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കരാര്‍ സമയത്ത് വാടക തുക സ്ഥിരീകരിക്കുക. ഭാവിയില്‍ വാടക വര്‍ധന ഉദ്യേശിക്കുന്നുണ്ടെങ്കില്‍ അതും കരാറില്‍ പറയണം.
കീഴ് വാടകയ്ക്ക് നല്‍കുന്നില്ലെന്ന് ഉറപ്പാക്കണം. വാടകക്കാരന് അസൗകര്യമില്ലാത്ത സമയത്ത് പരിശോധിക്കാനുള്ള അവകാശം ഉടമയ്ക്ക് ചോദിക്കാം. ഉടമ അറിയാതെ അറ്റകുറ്റപണികള്‍ പാടില്ല. വീട്ടു നികുതി ഉടമയുടെ ബാധ്യതയാണ്. അതേസമയം വൈദ്യുതി ബില്‍, വെള്ളക്കരം തുടങ്ങിയവ വാടകക്കാരന്‍ അടയ്ക്കണം. നിയമപ്രകാരം മൂന്നു മാസത്തെ വാടക മുന്‍കൂര്‍ വാങ്ങാം.