വിവാഹ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന്‍ നമുക്ക് പരിശോധിക്കാം.
സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന ഇരുകക്ഷിയും നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമില്‍ വിവാഹ രജിസ്ട്രാര്‍ മുന്‍പാകെ അപേക്ഷ നല്‍കണം. ഏതെങ്കിലും ഒരു കക്ഷി സ്ഥിരമായി താമസിക്കുന്ന സ്ഥലത്തെ വിവാഹ ഓഫീസര്‍ (സബ് രജിസ്ട്രാര്‍) മുമ്പാകെ വേണം അപേക്ഷ നല്‍കേണ്ടത്.
പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന സബ് രജിസ്ട്രാര്‍ നല്‍കുന്ന രസീത് സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്. വിവാഹത്തിനുള്ള അപേക്ഷ നല്‍കി 30 ദിവസത്തിനുശേഷം 90 ദിവസത്തിനുള്ളില്‍ ഏതൊരു ദിവസവും കക്ഷികളുടെ ഇഷ്ടപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരസ്പ്പരം സ്വീകരിക്കുന്നതായുള്ള പ്രതിജ്ഞ വിവാഹിതരാകുന്നവര്‍ എടുക്കേണ്ടതാണ്. രജിസ്ട്രാര്‍ ഓഫീസിലുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് ബുക്കില്‍ ഇരുകക്ഷിയും, മൂന്ന്‍ സാക്ഷികളും ഒപ്പിട്ട് നടപടി പൂര്‍ത്തിയാക്കുന്നു. ഇതുപ്രകാരം കിട്ടുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് ഒരു പ്രധാന രേഖയാണ്. സബ് രജിസ്ട്രാറുടെ ഓഫീസില്‍ വച്ചോ നിശ്ചിത ഫീസടച്ചാല്‍ മറ്റേതെങ്കിലും സ്ഥലത്ത്തുവച്ചോ കക്ഷികളുടെ താത്പര്യം പോലെ വിവാഹം നടത്താം. ഇതിനായി നിശ്ചിതഫീസ് നല്‍കി അപേക്ഷിച്ചാല്‍ രജിസ്ട്രാര്‍ ഓഫീസ് പരിധിയിലുള്ള സ്ഥലത്തുവന്ന് വിവാഹ ഓഫീസര്‍ വിവാഹം രജിസ്ടര്‍ ചെയ്തുതരും. ഇന്ത്യന്‍ പൌരത്വം ഇല്ലാത്ത രണ്ടു വിദേശികള്‍ക്കും ഇന്ത്യയില്‍ വച്ച് ഈ നിയമ പ്രകാരം വിവാഹിതരാകാവുന്നതാണ്.