വാതനീര് അകറ്റാന്‍
- പൂവന്‍ വാഴയുടെ കൊടപ്പന്‍ ചെറുതായി അരിഞ്ഞ് ഉപ്പില്ലാതെ വേവിച്ചു കഴിക്കുക. ഒരു കൊടപ്പന്‍ മുഴുവനും കഴിക്കണം.
- ശുദ്ധമായ വേപ്പെണ്ണയില്‍ താറാവ് മുട്ട ഒന്നും ചേര്‍ക്കാതെ പൊരിക്കുക. എണ്ണ നന്നായി മുട്ടയില്‍ പിടിക്കണം. ഇങ്ങനെ തയ്യാറാക്കിയ താറാവ് മുട്ട ഒരാഴ്ച മുടങ്ങാതെ അതിരാവിലെ വെറും വയറ്റില്‍ കഴിക്കുക.
- ഉമ്മത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് തിളപ്പിച്ച് തണുക്കുമ്പോള്‍ ധാര കോരുക. രക്ത വതനീര് ശമിക്കും.
- കാരെല്ല്, ദേവതാരം, ശര്‍ക്കര ഇവ സമം എടുത്ത് വരട്ടു തേങ്ങാ തുളച്ച് വെള്ളം കളഞ്ഞ ശേഷം നിറക്കുക. തുളയിട്ട ഭാഗം പൂള് കൊണ്ട് അടക്കുക. പുറ്റ്മണ്ണ് കുഴച്ച്നന്നായി പൊതിഞ്ഞ ശേഷം തീക്കനല്‍ കൊണ്ട് മൂടി ചുട്ടെടുക്കുക. ഇത് ചിരട്ട മാറ്റി നന്നായി ഇടിച്ചെടുത്ത് ഒരു കടുക്കയുടെ വലുപ്പത്തില്‍ ദിവസം രണ്ടു നേരം കഴിക്കുക.