ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അപേക്ഷ വില്ലേജ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത്. പരസഹായം കൂടാതെ പ്രസ്തുത സ്ഥലത്ത് ഏതൊരാള്‍ക്കും എത്താവുന്ന വിധത്തില്‍ സ്കെച്ച് വരച്ചു തയ്യാറാക്കുന്നതാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഏതെങ്കിലും അറിയപ്പെടുന്ന ജംഗ്ഷനോ, റോഡോ കാണിച്ച് അവിടെ നിന്ന് എത്ര ദൂരം പോകണമെന്ന് രേഖപ്പെടുത്തി അതിരുകളിലെ കൈവശക്കാരുടെ പേരുകൂടി ഉള്‍പെടുത്തിയാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നത് . സ്ഥലത്തിന്‍റെ വിസ്തൃതി രേഖപ്പെടുത്തില്ല. വില്ലേജ് ഓഫീസര്‍ സ്ഥലം പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുക.
കേരളത്തിന് പുറത്തുള്ള ഏതെങ്കിലും ആവശ്യത്തിനാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടതെങ്കില്‍ തഹസില്‍ദാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിനത്തില്‍ ആയിരിക്കും സര്‍ട്ടിഫിക്കറ്റ്നല്‍കുക.