റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍

 

റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍  http://www.civilsupplieskerala.gov.in/  എന്ന വെബ്സൈറ്റ് വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍ കാര്‍ഡ്‌ ഉള്ളവര്‍ക്ക് കാര്‍ഡിലെ ബാര്‍കോഡ് എന്‍റര്‍ ചെയ്തും മറ്റുള്ളവര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്തും സൈറ്റില്‍ പ്രവേശിക്കാം. അപേക്ഷയ്ക്കൊപ്പം നല്‍കേണ്ട രേഖകള്‍ സ്കാന്‍ ചെയ്ത് പി. ഡി. എഫ്. ഫോര്‍മാറ്റില്‍ അറ്റാച്ച് ചെയ്യണം. ഫയലുകളുടെ വലിപ്പം 250 കെ. ബിയില്‍ കൂടരുത്. അപേക്ഷ സമര്‍പ്പിച്ചശേഷം പ്രിന്‍റ് ഔട്ട്‌ എടുത്ത് സൂക്ഷിക്കണം. പുതിയ കാര്‍ഡിനുള്ള അപേക്ഷയാണെങ്കില്‍ ഫോട്ടോ എടുക്കാനുള്ള തീയതി സപ്ലേ ഓഫീസില്‍ നിന്ന് അറിയിക്കും. അതനുസരിച്ച് സമര്‍പ്പിച്ച രേഖകളുടെ ഒറിജിനലുമായി ചെന്ന് കാര്‍ഡിന്‍റെ വിലയും ആപേക്ഷാഫീസും ഒടുക്കി കാര്‍ഡ്‌ കൈപ്പറ്റാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നവരുടെ ഫോട്ടോ അവിടെ തന്നെ എടുക്കും.
ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ കാര്‍ഡ്‌ വിതരണം ചെയ്യാനാവുന്ന വിധമാണ് സിവില്‍ സപ്ലയ്സ് വകുപ്പും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററും ചേര്‍ന്ന് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത് അപേക്ഷയില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടികളും വെബ്‌സൈറ്റില്‍ നിന്ന് അറിയാനാകും.

കൂടുതല്‍ പുതിയ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Check Also

digilocker-youknow.in-kerala-india

ഡിജിലോക്കർ

ആധാർ, പാൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിങ്ങളുടെ സുപ്രധാന രേഖകൾ എല്ലാം ഡിജിറ്റലൈസ് ചെയ്യ്ത് നിങ്ങളുടെ ഫോണിൽ കൊണ്ട്നടക്കാവുന്ന സർക്കാർ …

Leave a Reply