മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍

 

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ സര്‍വീസ് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മനേജരേയോ അധികൃതരേയോ വിവരം അറിയിക്കുക. പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഐ എം ഇ ഐ നമ്പര്‍, സിം കാര്‍ഡ്‌ ഉപയോഗ്യയോഗ്യമല്ലാതാക്കാന്‍ കഴിയും. പോലീസില്‍ പരാതി നല്‍കിയ ശേഷം രേഖാമൂലമുള്ള പരാതി സര്‍വീസ് ദാദാക്കള്‍ക്ക്‌ നല്‍കുക. ഹാന്‍ഡ്‌സെറ്റിന്‍റെ ഐ എം ഇ ഐ നമ്പര്‍ ലഭിച്ചാല്‍ റേഞ്ച്‌ ഉള്ള ഏതെങ്കിലും സ്ഥലത്ത് ഫോണ്‍ ഓണ്‍ ചെയ്‌താല്‍ ആ വിവരം നെറ്റ് വര്‍ക്കില്‍ അറിയാന്‍ കഴിയും. ഭാവിയില്‍ ഈ ഹാന്‍ഡ്‌ സെറ്റിനു കണക്ഷന്‍ നല്‍കുന്നതും തടയാന്‍ കഴിയും.

ഐ എം ഇ ഐ നമ്പര്‍ അറിയാന്‍

ഐ എം ഇ ഐ നമ്പര്‍ കണ്ടെത്താന്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ *#06# പ്രസ്‌ ചെയ്യുക.

മൊബൈല്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍

ഐ എം ഇ ഐ നമ്പര്‍, സിം കാര്‍ഡ്‌ നമ്പര്‍ (സിം കാര്‍ഡിന് പുറത്തുള്ള നമ്പര്‍), സര്‍വീസ് സെന്ററിന്‍റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ എന്നിവ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കുക. ഒപ്പം നമുക്ക് സര്‍വീസ് നല്‍കുന്ന കമ്പനിക്കും ഐ എം ഇ ഐ നമ്പര്‍ നല്‍കാം.(സ്വീകരിക്കാനുള്ള സംവിധാനം അവര്‍ക്ക് ഉണ്ടെങ്കില്‍). ഭാവിയില്‍ ഫോണ്‍ നഷ്ട്ടപ്പെട്ടാല്‍ കണ്ടെത്താന്‍ സഹായകമാകും.

Check Also

india_kerala_gov_logo

പ്രധാന സർക്കാർ സേവനങ്ങൾക്കുള്ള ലിങ്കുകൾ

1. പാസ്പോർട്ട് എടുക്കാൻ  : 2. ഇൻകം ടാക്സ് PAN എടുക്കാൻ  :  3. വിവാഹ രജിസ്ട്രേഷൻ, ജനന / …

Leave a Reply