മൂന്നോ നാലോ കവിള് വെള്ളം കുടിച്ചുകൊണ്ടാകട്ടെ നിങ്ങളുടെ പ്രഭാതം തുടങ്ങുന്നത്. ഈ വെള്ളത്തില്‍ ഒരു ചെറിയ സ്പൂണ്‍ ശുദ്ധമായ തേന്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ വിഷാശംങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. വെള്ളം ധൃതിവെച്ച് കുടിക്കുന്നത് ദഹനവ്യവസ്ഥയെ കുഴപ്പത്തിലാക്കുമെന്നതിനാല്‍ ഓരോ കവിളായി സിപ്പ് ചെയ്ത് കുടിക്കുന്നതാണ് ശരിയായരീതി. കൂടാതെ രക്തത്തിലെ ഷുഗറിന്റെ അളവിനെ കുറയ്ക്കാനും ഇത് ഉപകരിക്കും.