വിദ്യാസംബന്നരായ ആളുകൾക്ക് ഡിജിറ്റൽ മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് ഫ്രീലാൻസ് ആയി ജോലി ചെയ്യാൻ കേരള ഗവണ്മെൻ്റ് അവസരം ഒരുക്കുന്നു. കേരള സർക്കാരിൻ്റെ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് (കെ–ഡിസ്ക്) ആണ് അതിനുള്ള അവസരം ഒരുക്കുന്നത്. കേരളത്തിൽ ജോലി ആവശ്യമുള്ളവരേയും, കേരളത്തിനുപുറത്തുള്ള തൊഴിൽ ദാദാക്കളേയും കൂട്ടിയിണക്കുന്ന പ്രവ്യത്തിയാണ് അവർ ചെയ്യുന്നത്. കേരള ഡിജിറ്റൽ സർവ്വകലാശാല തയ്യാറാക്കിയ ഈ വെബ്ബ് സൈറ്റിൻ്റെ അഡ്രസ്സ് : ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം ആണ്. 4000 ത്തിന് അടുത്ത് ആളുകൾ ഇപ്പോൾ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കി. ‘ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം കേരള’ വഴി മുപ്പതിലധികം പേർക്ക് ഇപ്പൊൾ തന്നെ തൊഴിൽ ലഭിച്ചിട്ടുണ്ട്. രജിസ്റ്റർചെയ്യുന്നവർക്ക് പ്രത്യേക പരിശീലനവും നൽകിവരുന്നു. രജിസ്റ്റർ ചെയ്യാനായി മുകളിൽകൊടുത്ത ലിങ്കിൽ കയറി ഇ-മെയിൽ ഐഡി കൊടുത്താൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ഓതറൈസ് ചെയ്‌താൽ ബയോഡേറ്റ അപ്‌ലോഡ് ചെയ്യാൻ സാധിക്കും. ഡിജിറ്റൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏവർക്കും ഇത് നല്ലൊരു അവസരമാണ് തുറന്ന് കിട്ടുന്നത്.
Check Also
ഡിജിലോക്കർ
ആധാർ, പാൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിങ്ങളുടെ സുപ്രധാന രേഖകൾ എല്ലാം ഡിജിറ്റലൈസ് ചെയ്യ്ത് നിങ്ങളുടെ ഫോണിൽ കൊണ്ട്നടക്കാവുന്ന സർക്കാർ …