വീടിന്റേയും വീട്ടുപകരണങ്ങളുടേയും പരിപാലനത്തിന്ചില എളുപ്പവഴികള്‍ – വീട്ടിലേയ്ക്കാവശ്യമായ ചില നുറുങ്ങുകള്‍.
- കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലെ അക്ഷരങ്ങള്‍ നിത്യവുമുള്ള ഉപയോഗം കാരണം കുറച്ചുകഴിയുമ്പോള്‍ മാഞ്ഞുപോകാന്‍ ഇടയുണ്ട് ഇതൊഴിവാക്കാന്‍ അവയ്ക്കുമുകളില്‍ നിറമില്ലാത്ത നെയില്‍ പോളീഷ് പുരട്ടിയാല്‍ മതി.
- പഴയ സ്പോന്ജുകള്‍ കളയാതെ ചെടിച്ചട്ടികളുടെ അടിയില്‍ വയ്ക്കുക അവ അധികമുള്ള വെള്ളത്തെ ആഗിരണം ചെയ്യുകയും മണ്ണിനെ ഏറെനേരം നനവുള്ളതാക്കി മാറ്റുകയും ചെയ്യും.
- തുണി നനച്ച് അല്‍പ്പം ഉപ്പുപൊടി തൂകിയശേഷം തുടച്ചാല്‍ ജനാലകളുടെ അലൂമിനിയം ഫ്രെയിംഅഴുക്കു നീങ്ങി വെട്ടിത്തിളങ്ങും.
- ടര്‍പന്റെയിനില്‍ അല്‍പ്പം ഉപ്പു ചേര്‍ത്തുണ്ടാക്കിയ മിശ്രിതം ഉപയോഗിച്ച് അമര്‍ത്തി തുടച്ച ശേഷം കഴുകിയാല്‍ ബാത്ത്ടബ്ബിലെ കറകള്‍ നീങ്ങും.
- ഡസ്റ്ബിന്നില്‍ നിന്നും ഗന്ധം വരുന്നത് ഒഴിവാക്കാന്‍ അതിനടിയില്‍ അല്‍പ്പം ഉപ്പ് വിതറിയശേഷം വയ്ക്കുക.
- തയ്യല്‍ മെഷീന്റെ സൂചിക്ക് മൂര്‍ച്ച കൂട്ടാന്‍ ചെറിയ സാന്ഡ് പേപ്പറിലൂടെ ഒന്ന്‍ തയ്ച്ചാല്‍ മതി.
- ഫ്ലവര്‍വേസിലെ പൂക്കള്‍ ഏറെനേരം പുതുമോടിയായിരിക്കാന്‍ വെള്ളത്തില്‍ ഒരുകഷ്ണം കരിക്കട്ട ഇട്ടു വയ്ക്കാം.
- ഒരു നാരങ്ങ മുറിച്ച് ഉപ്പില്‍ മുക്കി ചെമ്പുകൊണ്ടുള്ള പാത്രത്തില്‍ തേയ്ക്കുക. പിന്നീട് സോപ്പുവെള്ളത്തില്‍ കഴുകിയെടുക്കുക. പാത്രങ്ങള്‍ വെട്ടിതിളങ്ങും.
- പ്ലേറ്റുകള്‍ അടുക്കി തട്ടില്‍ വയ്ക്കുമ്പോള്‍ ഓരോ പ്ലേറ്റിനടിയിലും ഒരു പേപ്പര്‍ നാപ്കിന്‍ വയ്ക്കുക പോറലുകള്‍ വീഴില്ല.
- കത്തിയില്‍ തുരുമ്പ് പിടിച്ചാല്‍ ഒരു സവാള മുറിച്ചത്കൊണ്ട് തുടച്ചെടുക്കുക.
- തലയിണയുടെ കവറിനുള്ളില്‍ കര്‍പ്പൂരം ഇട്ടുവയ്ക്കുക. ചൂടുകാലത്ത് തണുപ്പ് കിട്ടുകയും മഴക്കാലത്ത് പ്രാണിശല്യം ഉണ്ടാകാതിരിക്കുകയും ചെയ്യും.
- റബ്ബര്‍ ബാന്‍ഡുകള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ അല്‍പ്പം ടാല്‍ക്കം പൌഡര്‍ തൂവുക. റബ്ബര്‍ ബാന്‍ഡുകള്‍ തമ്മില്‍ ഒട്ടിപ്പിടിക്കില്ല.
- മഴക്കാലത്ത് അലമാരത്തട്ടില്‍ ചോക്ക് പീസുകള്‍ ഇട്ടു വയ്ക്കുക. തുണിയില്‍ ഈര്‍പ്പം പിടിക്കില്ല.
- ചൂരല്‍ ഫര്‍ണീച്ചര്കള്‍ക്ക് തിളക്കം കിട്ടാന്‍ ഉപ്പുവെള്ളത്തില്‍ മുക്കിയ തുണികൊണ്ട് തുടയ്ക്കുക.
- സ്ടിക്കരുകള്‍ കൊണ്ടുള്ള പശ അടയാളങ്ങള്‍നീക്കാന്‍അല്‍പ്പം നെയില്‍ പോളീഷ്റിമൂവര്‍ ഉപയോഗിച്ച് തുടച്ചാല്‍ മതി.
- മെഴുകുതിരി സ്റ്റാന്റ് വൃത്തിയാക്കാന്‍ ഫ്രീസറില്‍ ഒരു മണിക്കൂര്‍ വയ്ക്കുക. മെഴുക് വേഗം അടര്‍ത്തി മാറ്റാനാകും.