നിർമ്മാണത്തൊഴിലാളി ക്ഷേമനിധി

 

നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗമാകുന്നതിന് 18 വയസ്സ് തികഞ്ഞവരും  60 വയസ്സ് പൂർത്തിയാകാത്തവരും ആകണം. തൊട്ടുമുൻപുള്ള 12 മാസത്തിൽ 90 ദിവസമെങ്കിലും കെട്ടിടനിർമ്മാണത്തിലോ മറ്റു നിർമ്മാണ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടുള്ള തൊഴിലാളിയും മറ്റ് ക്ഷേമനിധികളിൽ അംഗമല്ലാത്ത ആളുമാകണം. ഫോം നമ്പർ 26 ൽവേണം അപേക്ഷ തയ്യാറാക്കി നൽകാൻ.  അർഹരായവർ രജിസ്ട്രേഷൻ ഫീസായി 50 രൂപയും ആദ്യ മൂന്നു മാസത്തെ വരിസംഖ്യ ആയി 150 രൂപയും ഉൾപ്പെടെ 200 രൂപ അടയ്ക്കണം.

ഒരു വർഷമെങ്കിലും അംഗത്വ കാലാവധി പൂർത്തിയാക്കിയ വർക്ക് 60 വയസ്സ് ആയാൽ 1200 രൂപ പെൻഷൻ കിട്ടും. അംഗമായിട്ടുള്ള ആൾ മരിച്ചാൽ അവകാശികൾക്ക്(ഭർത്താവ് / ഭാര്യ) 600 രൂപ വീതം കുടുംബ പെൻഷനും ലഭിക്കും. അപകടം മൂലമോ അസുഖംമൂലമോ സ്ഥിരമായി ജോലി ചെയ്യാൻ കഴിയാതാകുന്ന അംഗത്തിനു പ്രതിമാസം 1200 രൂപ അവശതാ പെൻഷനും നൽകുന്നു. ഒപ്പം എക്സ്ഗ്രേഷ്യ  ധനസഹായമായി 5000 രൂപ വരെ ധനസഹായവും ലഭിക്കും.

അംഗം മരിച്ചാൽ  അവകാശിക്ക് 25000 രൂപ മരണാനന്തര സഹായം കിട്ടും.  ജോലി സ്ഥലത്ത് വെച്ച് അപകടം മൂലം മരിക്കുകയാണെങ്കിൽ  അവകാശിക്ക് മൂന്നുലക്ഷം രൂപയ്ക്ക് അർഹതയുണ്ട്. സ്ഥിരമായി അവശത സംഭവിക്കുകയാണെങ്കിൽ നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ കിട്ടും. സാന്ത്വന ധനസഹായം എന്ന നിലയിൽ മരണമടയുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് പ്രതിമാസം 1200 രൂപ വീതം ലഭിക്കും. കൂടാതെ അംഗമോ  പെൻഷനറോ മരിച്ചാൽ ശവസംസ്കാര ചിലവിലേയ്ക്കായി 2000 രൂപയും ക്ഷേമനിധിയിൽ നിന്നും ലഭിക്കുന്നു. ഒരുവർഷത്തെ അംഗത്വമുള്ള ആൾക്ക് സ്വന്തം വിവാഹത്തിനും, മൂന്നുവർഷത്തെ അംഗത്വമുള്ള  ആളുടെ രണ് മക്കളുടെ വിവാഹത്തിനും 10,000 രൂപവരെ വിവാഹ സഹായമായി കിട്ടും. അതുപോലെ കുറഞ്ഞത് ഒരുവർഷത്തെ അംഗത്വമുള്ള വനിതാ അംഗങ്ങൾക്ക് 15,000 രൂപ പ്രസവാനുകൂല്യത്തിനും അർഹതയുണ്ട്.

അംഗമായി ഒരു വർഷം കഴിഞ്ഞാൽ അസുഖം മൂലമോ അപകടം വഴിയോ ചികിത്സയ്ക്ക് വിധേയമായാൽ കുറഞ്ഞത് 400 രൂപയും കൂടിയത് 5000 രൂപയും കിട്ടുന്നു. അപകട ചികിത്സയ്ക്ക് 750 രൂപ മുതൽ 20,000 രൂപവരേയും, മാരക ചികിത്സാധനസഹായം ആയി 50,000 രൂപയും ലഭിക്കും. കണ്ണ് സംബന്ധമായ രോഗങ്ങൾ മൂലം ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന അംഗത്തിന് 2000 രൂപവരെ കിട്ടുന്നു. ചിക്കൻപോക്സ്, പാമ്പുകടി, പേ വിഷബാധ എന്നിവയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന അംഗങ്ങൾക്കും 2000 രൂപ ധനസഹായത്തിന് അർഹതയുണ്ട്. അഞ്ചു വർഷം പൂർത്തിയാക്കിയ അംഗത്തിന് 15 വർഷത്തെ കാലാവധി ശേഷിക്കുന്നുണ്ടെ ങ്കിൽ അമ്പതിനായിരം രൂപ ചുരുങ്ങിയ പലിശക്ക് വീടു നിർമാണത്തിനായി ലഭിക്കും.

അംഗങ്ങളുടെ കുട്ടികളിൽ എസ്എസ്എൽസി പരീക്ഷയിൽ ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന 3 ആൺകുട്ടികൾക്കും 3 പെൺകുട്ടികൾക്കും 2500 രൂപ 2000 രൂപ,1500 രൂപ നിരക്കിൽ എല്ലാവർഷവും സ്കോളർഷിപ്പും മൂന്നുവർഷം അംഗത്വമുള്ളവരുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശന പരീക്ഷയ്ക്ക് കോച്ചിങ്ങിനായി 5000 രൂപയും ലഭിക്കും.

Check Also

digilocker-youknow.in-kerala-india

ഡിജിലോക്കർ

ആധാർ, പാൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിങ്ങളുടെ സുപ്രധാന രേഖകൾ എല്ലാം ഡിജിറ്റലൈസ് ചെയ്യ്ത് നിങ്ങളുടെ ഫോണിൽ കൊണ്ട്നടക്കാവുന്ന സർക്കാർ …

Leave a Reply