സൂര്യോദയത്തോടൊപ്പം ഉണരണം.
നിങ്ങളുടെ ദിനചര്യ ആയുര്‍വേദത്തില്‍ പറയുന്നതുപോലെ ആരോഗ്യം നേടാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്ന വ്യക്തി നേരത്തെ ഉണരണം. പ്രഭാതത്തിലെ ശുദ്ധവായു ദിവസം മുഴുവന്‍ പോസിറ്റീവ് എനര്‍ജിയും ഉണര്‍വും നല്‍കും. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചു മണിക്കും ഇടയില്‍ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞാല്‍ ഉത്തമം. വിദ്യാര്‍ഥികള്‍ അഞ്ചു മണിക്ക് എങ്കിലും എഴുന്നേല്‍ക്കണം. രാത്രി ഉറക്കം പത്ത് മണിക്ക് മുമ്പേ എന്ന്‍ ക്രമപ്പെടുത്തിയാല്‍ വെളുപ്പിന് ഉണരാന്‍ വിഷമം ഉണ്ടാവുകയില്ല.
എഴുന്നേറ്റാലുടനെ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക. തണുപ്പ് കാലത്ത് ചെറു ചൂടുവെള്ളമായിരിക്കും നല്ലത്. ഉറക്കച്ചടവ് മാറ്റി ഉന്മേഷം പകരാനും മുഖം വൃത്തിയാകാനും ത്വക്ക് രോഗങ്ങള്‍ തടയാനും മുഖം തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്.