ദാനം കൊടുക്കുമ്പോള്‍

 

ദാനം കൊടുക്കുമ്പോള്‍ നിയമപരമായ ചില വസ്തുതകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

വസ്തുകൈമാറ്റ നിയമത്തിലെ (Transfer of property Act) വകുപ്പ് 122 ലെ നിര്‍വചനം അനുസരിച്ച് ഒരാള്‍ പ്രതിഫലം കൂടാതെ സ്വമേധയാ ചെയ്യുന്ന വസ്തു കൈമാറ്റമാണ് ദാനം.

വസ്തു കൈമാറ്റ നിയമപ്രകാരം ദാനവും ധനനിശ്ചയവും ഒന്നു തെന്നെയാണ്. ഒരു ദാനാധാരം നിയമപ്രകാരം സാധുവാകണമെങ്കില്‍ ആ ദാനം നല്‍കുന്നയാളിന്‍റെ ജീവിതകാലത്തുതന്നെ ആ ദാനം സ്വീകരിക്കപ്പെടണം. ദാനം നല്കുന്നയാള്‍ക്ക് ഇന്ത്യന്‍ കരാര്‍ നിയമത്തില്‍ പറയുന്ന ഒരു കരാറില്‍ ഏര്‍പ്പെടാനുള്ള യോഗ്യതകള്‍ ഉണ്ടാകണം. ഈ യോഗ്യതകള്‍ നഷ്ട്ടപ്പെടുകയോ, ദാനം നല്‍കിയ ആള്‍ മരിക്കുകയോ ചെയ്തശേഷം ദാനം സ്വീകരിക്കപ്പെട്ടാല്‍ അതിന് നിയമപരമായ പരിരക്ഷ ഇല്ല. ദാനം സ്വീകരിക്കാതെ ദാനം കിട്ടിയ ആള്‍ മരിച്ചാലും ദാനം അസാധുവാകും. ഒരു ദാനം സ്വീകരിക്കുന്നതിന് വസ്തു കൈമാറ്റ നിയമത്തിലെ (Transfer of property Act) വകുപ്പ്  122 ലെ   വ്യവസ്ഥകള്‍ ബാധകമാണ്.

ഒരു ദാനാധാരം എഴുതുമ്പോള്‍ ദാതാവും, സ്വീകര്‍ത്താവും ആധാരത്തില്‍ ഒപ്പിടണം. ദാനം ലഭിച്ച വസ്തുവകകള്‍ അല്ലെങ്കില്‍ അവയുടെ അവകാശരേഖകള്‍ കൈവശം എടുക്കുക എന്നത് ദാനം സ്വീകരിച്ചതിന്‍റെ തെളിവുകളാണ്. വസ്തു പോക്കുവരവ് നടപടി, കരം ഒടുക്കല്‍ എന്നിവയും പ്രസക്തമാണ്.  വസ്തുകൈമാറ്റ നിയമത്തിലെ (Transfer of property Act) വകുപ്പ് 126 അനുസരിച്ച് ഒരു കരാറിന്‍റെ വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ദാനാധാരം ആണെങ്കില്‍ അത് പിന്നീട് റദ്ദ് ചെയ്യാം. ദാനാധാര നിര്‍മാണത്തില്‍ വാഗ്ദാനലംഘനമോ വഞ്ചനയോ നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടിവരും. സാധാരണ ഗതിയില്‍ ഒരിക്കല്‍ ദാനാധാരം രജിസ്റ്റര്‍ ചെയ്‌താല്‍ അത് റദ്ദാക്കാന്‍ വകുപ്പുകളില്ല.

Check Also

india_kerala_gov_logo

പ്രധാന സർക്കാർ സേവനങ്ങൾക്കുള്ള ലിങ്കുകൾ

1. പാസ്പോർട്ട് എടുക്കാൻ  : 2. ഇൻകം ടാക്സ് PAN എടുക്കാൻ  :  3. വിവാഹ രജിസ്ട്രേഷൻ, ജനന / …

Leave a Reply