ഡിജിലോക്കർ

ആധാർ, പാൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിങ്ങളുടെ സുപ്രധാന രേഖകൾ എല്ലാം ഡിജിറ്റലൈസ് ചെയ്യ്ത് നിങ്ങളുടെ ഫോണിൽ കൊണ്ട്നടക്കാവുന്ന സർക്കാർ അംഗീക്യത  ആപ്ലിക്കേഷനാണ് ഡിജിലോക്കർ.  രേഖകൾ യധാർഥ രേഖകൾക്ക് തുല്യമാണെന്ന്  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.  കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് കൈകാര്യം ചെയ്യുന്ന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് പൂർണമായും സുരക്ഷിതമാണ് ഈ ആപ്ലിക്കേഷൻ. ഡിജിറ്റൽ ആയതിനാൽ നഷ്ടപ്പെടുമെന്ന ഭയവും വേണ്ട രേഖകൾ കൈവശം കൊണ്ടുനടക്കുകയും വേണ്ട. ഡിജിലോക്കർ പ്ലേസ്റ്റോറിൽ നിന്നും സ്മാർട്ട് ഫോണിൽ ഡൗൺലോഡ് ചെയ്യുക ഇത് ചെയ്യാൻ മൊബൈൽ നമ്പർ നൽകുക. ഫോണിൽ വരുന്ന ഓ.ടി.പി നൽകി യൂസർനെയിം പാസ്‌വേഡ് എന്നിവ നേടുക. അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ആധാർ നമ്പർ നൽകി വെരിഫൈ ചെയ്യുക. അക്കൗണ്ട് റെഡിയായാൽ അപ്‌ലോഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് നിർദ്ദേശങ്ങൾ പിന്തുടർന്ന് ഓരോരോ രേഖകളായി അപ്ലോഡ് ചെയ്യാം. ആധാർ, ഇപിഎഫ് പാസ്ബുക്ക്, യുഎഎൻ ഐഡി, പാൻ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, എഫ് സി എസ് ഐഡി കാർഡ്, എൽപിജി സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, ഫോട്ടോ, ജാതകം, സ്കൂൾ, കോളേജ് ടിസി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ,  പിപിഎഫ് വിവരങ്ങൾ, എൻ പി എസ് എഫ്ഡി, പോസ്റ്റ് ഓഫീസ് നിക്ഷേപം, മ്യൂച്ചൽ ഫണ്ട് ഡീമാറ്റ് രേഖകൾ, ഹെൽത്ത് ഇൻഷുറൻസ് ഐഡി, സ്കൂൾ-കോളേജ് എംപ്ലോയി ഐഡി, റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പോളിസികൾ, ക്യാൻസൽ ചെയ്ത ചെക്ക് ലീഫ്, അവാർഡ് പത്രിക, ആധാരം, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വാഹന രജിസ്ട്രേഷൻ രേഖകൾ, നികുതി-ഫീസ് അടക്കമുള്ള രസീതുകൾ എന്നിവയെല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ ഡിജിലോക്കർ നമുക്ക് ഉപയോഗപ്പെടുത്താം.

 

ഡൗൺലോഡ് ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഗൂഗിൾ പ്ലേസ്റ്റോർ : ക്ലിക്ക് ചെയ്യുക

ഡിജിലോക്കറിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് : ക്ലിക്ക് ചെയ്യുക

Check Also

india-useful-weblinks-for-central-government

കേന്ദ്ര സർക്കാർ സേവനങ്ങളിലേക്കുള്ള ലിങ്കുകൾ

  കർഷകർക്കായി  –

Leave a Reply