ഉപഭോക്ത്രുകൊടതിയില്‍ പരാതി നല്‍കാന്‍

ഉപഭോക്ത്രുകൊടതിയില്‍ പരാതി നല്‍കാന്‍ അറിഞ്ഞിരിക്കേണ്ടത്.

ഏതെങ്കിലും സാധനമോ സേവനമോ വില കൊടുത്ത് വാങ്ങുന്നയാളാണ് ഉപഭോക്താവ്. സൗജന്യമായി കൈപ്പറ്റുന്നവയും, വ്യാപാരാടിസ്ഥാനത്തിലെ ഇടപാടുകളും ഉപഭോക്ത്രുസംരക്ഷണം ലഭിക്കുന്നവയല്ല. വാങ്ങുന്ന സാധനങ്ങളിലോ സേവനങ്ങളിലോ  കമ്പനി ഉറപ്പ് നല്‍കുന്ന ഗുണമേന്മ ഇല്ലാത്തപക്ഷം ഉപഭോക്താവിന് നേരിട്ടോ, ഏജന്റ് വഴിയോ,  ഉപഭോക്ത്രു സംഘടനകള്‍ വഴിയോ പരാതിപ്പെടാം.   സര്‍ക്കാരുകള്‍ക്കും ഇത്തരത്തില്‍ പരാതി ഉന്നയിക്കാനാകും. — ലക്ഷം വരെയുള്ള പരാതികള്‍  ജില്ലാ ഉപഭോക്ത്രുതര്‍ക്കപരിഹാര ഫോറത്തിലും, — ഒരു കോടി രൂപ വരെ മൂല്യമുള്ളവയില്‍ സംസ്ഥാന കമ്മീഷനിലും, ഒരു കോടിക്കുമേല്‍ ഉള്ളവ ദേശീയ ഉപഭോക്ത്രു തര്‍ക്കപരിഹാര കമ്മീഷനിലുമാണ് പരാതി നല്‍കേണ്ടത്.

സാധനങ്ങള്‍, സേവനങ്ങള്‍ നല്‍കിയ വ്യക്തി അഥവാ സ്ഥാപനം സ്ഥിതിചെയ്യുന്ന ജില്ലയിലെ ഫോറത്തിലാണ് പരാതി നല്‍കേണ്ടത്. ഉപഭോക്താവിന്‍റെ ജില്ലയല്ല പരിഗണിക്കേണ്ടത് എന്നത് പ്രധാനപ്പെട്ടതാണ്. ഉപഭോക്താവിന് നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ പരാതി അയക്കാം. പരാതിയുടെ മൂന്ന്‍ കോപ്പികള്‍ നല്‍കണം. വെള്ളപേപ്പറില്‍ തയ്യാറാക്കുന്ന അപേക്ഷയില്‍ പരാതിക്കാരന്‍റെ പേര്, പൂര്‍ണ്ണവിലാസം എന്നിവ ഉണ്ടാകണം. ആര്‍ക്കെതിരെയാണോ പരാതി ഉന്നയിക്കുന്നത് ആ സ്ഥാപനത്തിന്‍റെ പൂര്‍ണ്ണമായ വിശദാംശങ്ങള്‍ വേണം. പരാതിക്കിടയാക്കിയ സംഭവവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളും വ്യക്തമായി രേഖപ്പെടുത്തണം. പരാതിയുമായി ബന്ധപ്പെട്ട രേഖകള്‍ (ബില്‍ തുടങ്ങിയവ) ഉണ്ടെങ്കില്‍ അതും ഉള്‍പ്പെടുത്തണം. എത്രതുകയാണ് പരാതിക്കാരന്‍ നഷ്ട്ടപരിഹാരം ആവശ്യപ്പെടുന്നത് എന്നുള്ളതും രേഖപ്പെടുത്തിയിരിക്കണം.

പരാതിക്കിടയാക്കിയ സംഭവമുണ്ടായി രണ്ട് വര്‍ഷത്തിനുള്ളില്‍ ഉപഭോക്ത്രുഫോറത്തില്‍ പരാതിപ്പെട്ടിരിക്കണം.   ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ ഒരു ലക്ഷം രൂപ വരെ നഷ്‌ടപരിഹാരം ആവശ്യപ്പെടുന്ന പരാതികള്‍ക്ക് ഫീസ്‌ അടക്കേണ്ടതില്ല. മറ്റുള്ളവര്‍ക്ക് നൂറുരൂപയാണ് ഫീസ്‌. ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്‌ടപരിഹാരം ആവശ്യപ്പെടുന്നവയില്‍ ഇരുന്നൂറ് രൂപയാണ് ഫീസ്‌.

കേരളത്തിലെ എല്ലാ ജില്ലകളിലും ഉപഭോക്ത്രുതര്‍ക്ക പരിഹാര ഫോറങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്ത്രു തര്‍ക്കപരിഹാര കമ്മീഷന്‍റെ സംസ്ഥാന കാര്യാലയം തിരുവനന്തപുരത്തെ വഴുതക്കാടാണ് പ്രവര്‍ത്തിക്കുന്നത്.

ഫോണ്‍ : 0471-2725157

Check Also

ആണിരോഗം അകറ്റാന്‍

ആണിരോഗം അകറ്റാന്‍ കൊടുവേലി അരച്ച് രോഗമുള്ളിടത്ത് പുരട്ടുക. ഇഞ്ചി നീരും ചുണ്ണാബിന്‍റെ നീരും ചേര്‍ത്ത് ദിവസം മൂന്നു നേരം പുരട്ടുക. …

Leave a Reply