ഇ-ഗോപാല ആപ്പ് ക്ഷീരകർഷകർക്ക് സഹായകരമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്ന ആപ്പിൻ്റെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം. ആദ്യമായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ കേന്ദ്ര സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ് ഫോമായ ഉമംഗ് ഇന്ത്യ ആപ്പിലും ഈ ഉമംഗ് വഴിയാണ് ഇത് ലഭ്യമാവുക. നിങ്ങളുടെ മൊബൈൽ നമ്പർ നൽകി സൈൻ ഇൻ ചെയ്തതിനുശേഷം വേണ്ട വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. കാറ്റഗറി സെലക്ട് ചെയ്തത് ഫാർമേഴ്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യ്താൽ ലഭ്യമായ അഞ്ച് സേവനങ്ങളുടെ ലിസ്റ്റ് കിട്ടും അവയിലൊന്ന് ഇ-ഗോപാല. ഇതിൽ ക്ലിക്ക് ചെയ്യ്താൽ കൂടുതൽ വിവരങ്ങളിലേക്ക് പ്രവേശിക്കാം. ആപ്പ് തുറന്ന് ലോഗിൻ ചെയ്താൽ ഇ-ഗോപാലയുടെ ഹോംപേജിൽ എത്തും. ഇവിടെ ആറ് വിഭാഗങ്ങളാണ് കർഷകർക്കായി ഒരുക്കിയിട്ടുള്ളത്. പശുക്കളുടെ ആഹാര കാര്യങ്ങളുമായി ബന്ധപ്പെട്ട പശു പോഷൻ, പശു ആധാർ, ആയുർവേദ വെറ്ററിനറി മരുന്നുകൾ, പശു ബസാർ സർവീസ് എന്നിവയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആയുർവേദ വെറ്റിനറി മരുന്നുകൾക്ക് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ തുറന്നുവരുന്ന പേജിൽ പശുക്കളിൽ പ്രശ്നമുണ്ടാക്കുന്ന ഏഴ് രോഗാവസ്ഥകൾ കാണാം. അകിട് സംബന്ധമായത്, കുളമ്പുരോഗം, പ്രജനനം സംബന്ധിച്ചത്, കുളമ്പ് രോഗം, ദഹന പ്രശ്നങ്ങൾ, അലർജി, വിഷാംശം ഇങ്ങനെ ഓരോ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോ സെക്ഷനും ക്ലിക്ക് ചെയ്താൽ ലഭിക്കും. മാത്രമല്ല ഓരോ അസുഖവുമായി ബന്ധപ്പെട്ട് ആയുർവേദ ചികിത്സാ രീതികളുടെ ഒറ്റമൂലി കൂട്ടി പി.ഡി.എഫ് രൂപത്തിൽ ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാം. മരുന്നു തയ്യാറാക്കുന്നത് വിശദീകരിക്കുന്ന വീഡിയോയും ഓരോ രോഗത്തിൻ്റെ പേരിനൊപ്പവും നൽകിയിട്ടുണ്ട്. പശു ബസാർ സർവീസിൽ ഭ്രൂണമാറ്റം, ശീതീകരിച്ച ബീജം, ലിംഗനിർണ്ണയം നടത്തിയ ബീജം തുടങ്ങിയവ ലഭിക്കുന്ന രാജ്യത്തെ അംഗീകൃത ബുൾ സ്റ്റേഷനുകളിലേയും, ബുൾ മദർ ഫാമുകളിലേയും വിവരങ്ങൾ കൊടുത്തിട്ടുണ്ട്. പ്രധാനമായും നമ്മുടെ രാജ്യത്ത് ലഭ്യമായിട്ടുള്ള ഇന്ത്യൻ, സങ്കരം,വിദേശ ഇനങ്ങളുടെ വിവരങ്ങളും പ്രത്യേകം നൽകിയിരിക്കുന്നു. പശുക്കളെ വിൽക്കാനും വാങ്ങാനുള്ള സംവിധാനവും ഇതിലുണ്ട്. ആപ്പിൽ ഉള്ളതും വെബ് വേർഷനിൽ ഇല്ലാത്തതുമായ ഒന്നാണ് കൃത്രിമ ബീജാധാനം നടത്തുന്ന ടെക്നീഷ്യൻമാരുടെ വിവരങ്ങൾ ഓരോ താലൂക്കിന് കീഴിലുള്ള വെറ്റിനറി ഡിസ്പെൻസറികളിലെ ടെക്നീഷ്യൻമാരുടെ ഫോൺ നമ്പറുകളാണ് അതിലുള്ളത്.
[newsplugin_feed id=’1630834379521′ title=’പുതിയ വാർത്തകൾ’ keywords=’Malayalam News Tech News Travel News Auto News Sports News Mobile News Food News’ link_open_mode=’_self’ link_follow=’yes’ show_date=’true’ show_source=’true’ show_abstract=’true’ count=’12’ wp_uid=’1′]Check Also
നിർമ്മാണത്തൊഴിലാളി ക്ഷേമനിധി
നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗമാകുന്നതിന് 18 വയസ്സ് തികഞ്ഞവരും 60 വയസ്സ് പൂർത്തിയാകാത്തവരും ആകണം. തൊട്ടുമുൻപുള്ള 12 മാസത്തിൽ …