ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നഷ്ട്ടപ്പെട്ടാല്‍

ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നഷ്ട്ടപ്പെട്ടാല്‍

ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നഷ്ട്ടപ്പെട്ടാല്‍ ന്ത്യന്‍ തിരഞ്ഞെടുപ്പ് കമീഷന്‍റെ തിരിച്ചറിയല്‍ കാര്‍ഡ്‌ ആധികാരിക രേഖ ആയതിനാല്‍ ഡ്യൂപ്ലിക്കേറ്റ്‌ കിട്ടാന്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഷ്ട്ടപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡ്‌ തിരിച്ചു കിട്ടുന്നില്ല എന്ന് ഉറപ്പായാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് ആദ്യം വേണ്ടത്. പോലീസിന്‍റെ സര്‍ടിഫിക്കേറ്റ് സഹിതം ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ( തഹസില്‍ദാര്‍ ) ക്കാണ് ഡ്യൂപ്ലിക്കേറ്റ്‌ കാര്‍ഡ്‌ ലഭിക്കാന്‍ അപേക്ഷ നല്‍കേണ്ടത്. വോട്ടര്‍ പട്ടിക പരിശോധിച്ച് തിരിച്ചറിയല്‍ കാര്‍ഡിന്‍റെ നമ്പര്‍ ഉള്‍പ്പെടെ ഉള്ള വിശദാംശങ്ങള്‍  അപേക്ഷയില്‍  ഉള്‍പ്പെടുത്തിയിരിക്കണം. അപേക്ഷകന്‍ നേരിട്ടെത്തി സത്യവാങ്ങ് മൂലവും സമര്‍പ്പിക്കണം. 25 രൂപ ഫീസ്‌ അടയ്ക്കണം. വോട്ടര്‍ പട്ടിക പുതുക്കല്‍ നടക്കുന്ന വേളയില്‍ ഡ്യൂപ്ലിക്കേറ്റ്‌ തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക് : ഇലക്ഷൻ കമ്മീഷൻ ഓഫ് ഇൻഡ്യ

Check Also

digilocker-youknow.in-kerala-india

ഡിജിലോക്കർ

ആധാർ, പാൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിങ്ങളുടെ സുപ്രധാന രേഖകൾ എല്ലാം ഡിജിറ്റലൈസ് ചെയ്യ്ത് നിങ്ങളുടെ ഫോണിൽ കൊണ്ട്നടക്കാവുന്ന സർക്കാർ …

Leave a Reply