ആര്‍സി ബുക്കും ലൈസന്‍സും നഷ്ട്ടപ്പെട്ടാല്‍

ആര്‍സി ബുക്കും ലൈസന്‍സും നഷ്ട്ടപ്പെട്ടാല്‍

വാഹനത്തിന്‍റെ രജിസ്റ്റേര്‍ട് സര്‍ടിഫിക്കെറ്റിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സിന്‍റെയും ഡ്യൂപ്ലിക്കേറ്റ്‌ ലഭിക്കാന്‍ ആര്‍ടി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. ആര്‍സി ബുക്ക് നഷ്ട്ടപ്പെട്ട കാര്യം അതതു പോലീസ് സ്റ്റേഷനില്‍ രേഖാമൂലം അറിയിച്ച് അവിടെ നിന്ന് ക്ലിയറന്‍സ് സര്‍ടിഫിക്കേറ്റ് ലഭ്യമാക്കി ആര്‍ടി ഓഫീസില്‍ നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത ഫീസും അടക്കണം. ആര്‍ടിഒ തരുന്ന മാറ്റര്‍ അപേക്ഷകന്‍റെ ചിലവില്‍  പത്രത്തില്‍ പരസ്യം ചെയ്തു 15 ദിവസത്തിന് ശേഷം അപേക്ഷകനെ ഹിയറിങ്ങിനു  വിളിക്കും. ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ആര്‍സി ബുക്ക് നഷ്ട്ടപ്പെട്ട സാഹചര്യം വിശദീകരിച്ച് മുദ്ര പത്രത്തില്‍ സത്യവാങ്ങ് മൂലവും സമര്‍പ്പിക്കണം. ഇത്രയും നടപടിക്രമങ്ങള്‍ തൃപ്തികരമായി പൂര്‍ത്തിയാക്കിയാല്‍ ഡ്യൂപ്ലിക്കേറ്റ്‌ ആര്‍സി ബുക്കും അനുവദിക്കും. ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ഡ്യൂപ്ലിക്കേറ്റ്‌ ലൈസന്‍സ് നമ്പറും വിലാസവും സഹിതം നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. ആവശ്യം വന്നാല്‍ ഇവിടെയും മുദ്ര പത്രത്തില്‍ സത്യവാങ്ങ് മൂലം സമര്‍പ്പിക്കണം.

Check Also

digilocker-youknow.in-kerala-india

ഡിജിലോക്കർ

ആധാർ, പാൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിങ്ങളുടെ സുപ്രധാന രേഖകൾ എല്ലാം ഡിജിറ്റലൈസ് ചെയ്യ്ത് നിങ്ങളുടെ ഫോണിൽ കൊണ്ട്നടക്കാവുന്ന സർക്കാർ …

Leave a Reply