ആണിരോഗം അകറ്റാന്‍

ആണിരോഗം അകറ്റാന്‍

  • കൊടുവേലി അരച്ച് രോഗമുള്ളിടത്ത് പുരട്ടുക.
  • ഇഞ്ചി നീരും ചുണ്ണാബിന്‍റെ നീരും ചേര്‍ത്ത് ദിവസം മൂന്നു നേരം പുരട്ടുക.
  • ആണിയുള്ള ഭാഗത്ത്‌ എരുക്കിന്‍ പാല്‍ ഏതാനും ആഴ്ച തുടര്‍ച്ചയായി പുരട്ടുക.
  • നന്നായി പഴുത്ത അത്തിപഴം അരച്ച് ആണിയുടെ മുകളില്‍ പുരട്ടുക.
  • കോഴി മുട്ടയുടെ വെള്ളയില്‍ തുരിശു പരല്‍ വറുത്തു പൊടിച്ചിട്ട് ചാലിച്ച് രണ്ടാഴ്ച മുടങ്ങാതെ പുരട്ടുക.
  • കഞ്ഞി വെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച് പതിവായി പുരട്ടുക.
  • കള്ളിയുടെ കറയും എരുക്കിന്‍റെ  കറയും സമം എടുത്ത്  ആണിയുള്ളിടത്ത്   പുരട്ടുക.
  • കടുക്കയും മഞ്ഞളും അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ആണിയുള്ളിടത്ത് പുരട്ടുക.

Check Also

വാതനീര് അകറ്റാന്‍, കേരളം, മലയാളം, അറിവുകൾ

വാതനീര് അകറ്റാന്‍

വാതനീര്  അകറ്റാന്‍ പൂവന്‍ വാഴയുടെ കൊടപ്പന്‍ ചെറുതായി അരിഞ്ഞ് ഉപ്പില്ലാതെ വേവിച്ചു കഴിക്കുക. ഒരു കൊടപ്പന്‍ മുഴുവനും കഴിക്കണം. ശുദ്ധമായ …

Leave a Reply